ചാണ്ടിയുടെ സൈക്കിള്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ പല തരത്തിലും മാധ്യമ ശ്രദ്ധ നേടുന്നുണ്ട് പുതുപ്പള്ളി എം.എൽ.എയും മുൻ കോൺഗ്രസ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ. പ്രചരണത്തിൽ ഉടനീളം മോട്ടോർ വാഹനങ്ങൾ ഒഴിവാക്കി തന്റെ കറുപ്പ് സൈക്കിളിലാണ് ചാണ്ടി മണ്ഡലത്തിൽ സഞ്ചരിച്ചത്. കൂടെ പ്രകൃതി സംരക്ഷണത്തിന് ഫ്ലക്സുകൾ ഒഴിവാക്കുന്നു എന്നുംകൂടി പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി കേരളത്തിൽ പ്രചാരണത്തിന് എത്തിയപ്പോൾ പങ്കെടുത്ത പ്രചരണ പരിപാടികളിൽ ഒന്ന് കൂടി ആയിരുന്നു പുതുപ്പള്ളിയിലേത്. രാഹുൽ ഗാന്ധിയും ചാണ്ടി ഉമ്മനും കറുത്ത സൈക്കിൾ വേദിയിൽ എത്തിയതും മാധ്യമ പ്രശംസ നേടി. 

   ചാണ്ടി ഉമ്മന്റെ സൈക്കിളിന് പക്ഷേ ഒരു പ്രത്യേകത ഉണ്ട്. കാല് കൊണ്ട് ചവിട്ടുന്നതല്ല പകരം ബാറ്ററി ചാർജിൽ സഞ്ചരിക്കുന്നതാണിത്. NFBI( national foundation of business india) കേരളത്തിൽ നിർമ്മിക്കുന്ന “ഐ ബൈക്ക് 3X9” എന്ന ഹൈബ്രിഡ് സൈക്കിളിൽ കേരളത്തിൽ ആണ് നിർമ്മിക്കുന്നത്. സൈക്കിളിനൊപ്പം ശ്രദ്ധ നേടിയ വീതി കൂടിയ ചക്രങ്ങൾ ഏത് നിരത്തിലും സുഖമായ യാത്ര ഉറപ്പുതരും. ആക്സിലേറ്റർ മാത്രം ഉപയോഗിച്ചു 40 കിലോമീറ്റർ വരെ യാത്ര ചെയ്യാം എന്നാൽ പെടലും ആക്സിലറേറ്ററും ഉപയോഗിക്കുകയാണെങ്കിൽ 55 കിലോമീറ്റർ വരെ യാത്ര ചെയ്യാം. അഴിച്ചെടുത്ത് ചാർജ് ചെയ്യാവുന്ന ബാറ്ററിയും. സ്പീഡോ മീറ്ററും ഹെഡ് ലൈറ്റും ഷിമാനോയുടെ 21 ഗിയർ സിസ്റ്റവും ഈ ഹൈബ്രിഡ് സൈക്കിളിന്റെ പ്രത്യേകതയാണ്. 75,000 മുതൽ 95,000 രൂപ വരെയാണ് വില.

      പ്രചരണത്തിനും സത്യപ്രതിജ്ഞയ്ക്കും സൈക്കിളിൽ എത്തിയെങ്കിലും പുതുപ്പള്ളിയിലെ വിജയത്തിന് ശേഷം ജനങ്ങളോട് നന്ദി അറിയിക്കാൻ ചാണ്ടി ഉമ്മൻ ഉപയോഗിച്ചത് പഴയ മോഡൽ ജീപ്പാണ് എന്നതും മറ്റൊരു കൗതുകം. 

Leave a Reply

Your email address will not be published. Required fields are marked *