ഒദ്യോഗികത്തിൽ ഇതൊന്നുമില്ല ?

കേരള സർക്കാരിന്റെ ചട്ടങ്ങളും നിയമങ്ങളും പ്രകാരം മന്ത്രിമാരുടെ ഔദ്യോഗിക വാഹങ്ങൾ ഔദ്യോഗിക കാര്യത്തിന് മാത്രം ഉപയോഗിക്കേണ്ടവയാണു. ധനകാര്യ വകുപ്പാണ് ഇതിനെപ്പറ്റി സർക്കുലർ ഇറക്കിയിട്ടുള്ളത്. 2003ലെ സർക്കുലർ പ്രകാരം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയോ ബന്ധുക്കൾക്ക് വാഹനം ഉപയോഗിക്കാൻ നൽകുന്നതും ചട്ട വിരുദ്ധമാണ്. എന്നാൽ ചില ഉദ്യോഗസ്ഥകർക്ക് വീട്ടിലേക്കും പോകാൻ ഒദ്യോഗിക വാഹനം ഉപയോഗിക്കാം. മന്ത്രിമാർക്ക് ആണെങ്കിൽ വീട്ടിലേക്കുള്ള യാത്ര അടക്കം ഒദ്യോഗിക കൃത്യനിർവ്വഹണമായി കണക്കാക്കും.

എന്നാൽ തീർത്തും സ്വകാര്യമായ ആവശ്യങ്ങൾക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് ചട്ടം വിലക്കുന്നുണ്ട്. കുടുംബ യാത്രാകൾക്കോ ഷോപ്പിങ്ങിനോ ബന്ധു വീട്ടിലേക്കോ ഔദ്യോഗിക വാഹനത്തിൽ യാത്ര പാടില്ല. വിവാഹം, ആരാധനാലയങ്ങളിലേക്കുള്ള യാത്ര, സിനിമ, 

കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കൽ എന്നീ കാര്യങ്ങൾക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്ന് 2008ൽ ധനവകുപ്പ് ഇറക്കിയ സർക്കുലറിൽ പറയുന്നു. എന്നാൽ പണം നൽകി യാത്ര ചെയ്യുന്ന ഇദ്യോഗസ്ഥർക്ക് ഇത് ബാധകമല്ല. സന്ദർശിക്കുന്ന സ്ഥലവും യാത്രയുടെ ഉദ്ദേശ്യവും ഉദ്യോഗസ്ഥൻ ലോഗ് ബുക്കിൽ രേഖപ്പെടുത്തണം.

കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പലത്തിൽ നടന്ന മന്ത്രി എ.പി.അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ വരൻ എത്തിയത് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ ആയിരുന്നു. കേരള സ്റ്റേറ്റ് 7 നമ്പറാണു മന്ത്രിയുടെ ഇന്നോവ കാറിന് അനുവദിച്ചിരിക്കുന്നത്. വരനൊപ്പം മന്ത്രിയും വാഹനത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *